ഗവർണറെ കണ്ട് ശിവസേനാ സംഘം; മഹാരാഷ്ട്ര: എൻസിപിക്ക് സമയം ചൊവ്വ രാത്രി 8.30 വരെ

ന്യൂഡൽഹി: സംസ്ഥാനത്തെ മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു ഗവർണർ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കുന്ന കത്തു ഹാജരാക്കാൻ ശിവസേനയ്ക്കു കഴിയാത്ത സാഹചര്യത്തിലാണു നടപടി.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കാന്‍ 24 മണിക്കൂര്‍ സമയമാണ് എൻസിപിക്ക് അനുവദിച്ചിട്ടുള്ളത്. സഖ്യകക്ഷികളുമായി സംസാരിച്ച ശേഷം എത്രയും പെട്ടെന്ന് തീരുമാനമറിയിക്കാമെന്നു ഗവർണറെ നേരിട്ടു ബോധിപ്പിച്ചതായി എന്‍സിപി നേതാവ് ജയന്ത് പാട്ടീൽ മാധ്യമങ്ങളോടു പറഞ്ഞു. ചൊവ്വാഴ്ച രാത്രി 8.30 വരെയാണു ഗവര്‍ണര്‍ സമയം അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്തതായും കാത്തിരുന്നു കാണാനാണു തീരുമാനമെന്നും ബിജെപി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *