നിഷിനെ സർവകലാശാല പദവിയിലേക്കുയർത്തും: മന്ത്രി

നിഷിനെ സർവകലാശാല പദവിയിലേക്കുയർത്തും: മന്ത്രി കെ.കെ ശൈലജ ടീച്ചർ

ഭിന്നശേഷിക്കാർക്കുള്ള സർവകലാശാലയായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിനെ (നിഷ്) ഉയർത്തുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിഷിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കാനും നിലവിലുള്ള കോഴ്‌സുകൾ പരിഷ്‌കരിക്കാനുമുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. നിഷിന്റെ 22-ാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നിഷിന്റെ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേൾവി-സംസാര പരിമിതികൾ അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും സൗകര്യവും നൽകുന്ന നിഷിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. ശ്രുതിതരംഗം, കാതോരം, ധ്വനി പോലുള്ള പദ്ധതികൾ ഏറെ മികവുറ്റതാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കുളത്തൂർ വാർഡ് കൗൺസിലർ ശിവദത്ത്, സാമൂഹ്യനിതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, നിഷ് മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ജി സതീഷ്‌കുമാർ, വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. കായിക-വിദ്യാഭ്യാസ രംഗത്ത് മികവു തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.

അഭിനന്ദിച്ചു

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും സജീവമായ നടത്തിപ്പിൽ പങ്കാളികളായ ഉദ്യോഗസ്ഥരെ ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണൻ അഭിനന്ദിച്ചു. കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദനം അറിയിച്ചത്. അസിസ്റ്റന്റ് കളക്ടർ അനുകുമാരി, എ.ഡി.എം. സബിൻ സമീദ്, റിട്ടേണിംഗ് ഓഫീസർ ജിയോ ടി. മനോജ്്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. ജോൺസൺ, ഉപതെരഞ്ഞടുപ്പ്- വോട്ടെണ്ണൽ പ്രക്രിയകളിൽ പങ്കാളികളായ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അറിയിപ്പ്

വാട്ടർ അതോറിറ്റിയുടെ പാളയം, പാറ്റൂർ സെക്ഷൻ ഓഫീസുകളുടെ കീഴിൽ ഞഠഏട/ചഋഎഠ/കങജട മുഖേന വാട്ടർ ചാർജ് അടയ്ക്കുന്ന ഉപഭോക്താക്കൾ പ്രസ്തുത വിവരം കൺസ്യൂമർ നമ്പർ, തുക, യു.റ്റി.ആർ നമ്പർ, തീയതി എന്നിവ സംമ.മലലരലിൃേമഹ@ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിൽ അയക്കണമെന്ന് വാട്ടർ വർക്ക്സ് സെൻട്രൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വിവരം ലഭിക്കുന്ന മുറയ്ക്കു മാത്രമേ റെസീപ്റ്റ് ലഭ്യമാക്കി കൺസ്യൂമർ നമ്പരിൽ നിന്നും തുക കുറവ് ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും അറിയിപ്പിൽ പറയുന്നു.

സ്‌കൂൾ എക്സ്പോ ഉദ്ഘാടനം ചെയ്തു

മൺവിള ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കന്ററി സ്‌കൂളിലെ ഈ വർഷത്തെ സ്‌കൂൾ എക്സ്പോ ‘സഞ്ചിത 19’ ഐ.എസ്.ആർ.ഒ മുൻ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രം, ഗണിതം, ഇംഗ്ലീഷ്, പൗരസ്ത്യ ഭാഷകൾ, ആർട്ട് ആന്റ് ക്രാഫ്റ്റ്, എന്നിവയുടെയും കൗതുക വസ്തുക്കളുടെയും പ്രദർശനവും എക്സ്പോയിലുണ്ട്. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രം ചെയർമാൻ കെ.എസ് പ്രേമചന്ദ്രകുറുപ്പ്, വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ നായർ, സെക്രട്ടറി സി. മോഹനകുമാർ, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *