ജനുവരി മുതല്‍ ഓണ്‍ലൈന്‍ എന്‍ ഇഎഫ് ടി സൗജന്യം

ന്യൂഡല്‍ഹി: സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ വഴിയുളള എന്‍ ഇ എഫ് ടി ട്രാന്‍സാക്ഷന് അടുത്ത ജനുവരി മുതല്‍ ഫീസുണ്ടാകില്ല. ഇതു സംബന്ധിച്ച് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ആര്‍ ബി ഐ നിര്‍ദേശം നല്‍കി. സമ്പദ് വ്യവസ്ഥയില്‍ കറന്‍സിരഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നേരത്തെ ജൂലൈയിലും ഇത്തരം ഇടപാടുകള്‍ക്ക് ഫീസ് ചുമത്തുന്നത് നിര്‍ത്തണമെന്ന് ആര്‍ ബി ഐ ആവശ്യപ്പെട്ടിരുന്നെങ്കിലും സമയപരിധി പ്രഖ്യാപിച്ചിരുന്നില്ല. ആര്‍ ബി ഐയുടെ പുതിയ പത്രക്കുറിപ്പില്‍ 2020 ജനുവരി ഒന്നുമുതല്‍ ബാങ്കുകള്‍ എന്‍ ഇ എഫ് ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍),ആര്‍ ടി ജി എസ്(റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) ഇടപാടുകള്‍ക്ക്  ഫീസ് ഈടാക്കരുതെന്നാണ് നിര്‍ദ്ദേശം.

ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്ന്് മറ്റൊന്നിലെ അക്കൗണ്ടിലേക്ക് പണം ആയക്കുന്നതിനെയാണ് എന്‍ ഇ എഫ് ടി എന്ന് പറയുന്നത്. ഇടപാടുകാര്‍ക്ക് ഓണ്‍ലൈനായും ബാങ്കില്‍ നേരിട്ടെത്തിയും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിന് പരിധിയില്ലെങ്കിലും ബാങ്കുകള്‍ സ്വന്തം നിലയ്ക്ക് കൈമാറ്റം ചെയ്യാവുന്ന തുകയ്ക്ക്് നിയന്ത്രണം വച്ചിട്ടുണ്ട്. ആര്‍ ടി ജി എസ് വഴിയാണ് കൈമാറ്റമെങ്കില്‍ വേഗത കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *