ഓക്‌സല്‍ ഇന്ത്യ സാധാരണക്കാര്‍ക്കുള്ള പെട്രോകാര്‍ഡ് പുറത്തിറക്കി

തിരുവനന്തപുരം: ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ സാധ്യതകള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നിന്റെ ഭാഗമായി പെട്രോ കാര്‍ഡ് ഓക്‌സല്‍ ഇന്ത്യ പുറത്തിറക്കി. ഐ സി ഐ സി ഐ ബാങ്കുമായി ചേര്‍ന്നാണ് പെട്രോ കാര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്ന് ഓക്‌സല്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിഷ്ണു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2,700 രൂപ വാലറ്റിലേക്കു മാറ്റുമ്പോള്‍ ഉപയോക്താവിനു 300 രൂപ ബോണസ് പോയിന്റ് ആയി ലഭിക്കും.ഇത് ഉപയോഗിച്ച് രാജ്യത്ത് എവിടെ നിന്നും 3000 രൂപയുടെ ഇന്ധനം വാങ്ങാം. 300 രൂപ നല്‍കി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. കാര്‍ഡ് പത്തു ദിവസത്തിനുള്ളില്‍ കൊറിയര്‍ ആയി കസ്റ്റമറുടെ വിലാസത്തില്‍ ലഭിക്കും.

ഓക്‌സല്‍ ഇന്ത്യ നടത്തിയ ‘ഫുള്‍ ഫ്യുവല്‍’ എന്ന ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയികളായി തിരഞ്ഞെടുക്കപെട്ട നാല് പേര്‍ക്ക് ആജീവനാന്തം പെട്രോള്‍ നിശ്ചിത അളവില്‍ സൗജന്യമായി ലഭിക്കും. കൊല്ലം സ്വദേശിയായ ദേവദര്‍ശ്, തിരുവനന്തപുരം സ്വദേശിയായ അജീഷ് മോഹന്‍, എറണാകുളം സ്വദേശിയായ മേരി തെരെസ്സ ജെഫ്‌ന, വയനാട് സ്വദേശി ആയ എബി തോമസ് എന്നിവരാണ് തെരഞ്ഞെടുക്കപെട്ടത്. ഡയറക്ടര്‍ ഹാരിഷ്, സോണല്‍ ബിസിനസ് മാനേജര്‍ ദിലു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *