ഓഹരിവിപണിയില്‍ റെക്കോര്‍ഡ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം. ഓഹരി സൂചികയായ സെന്‍സെക്‌സ് എക്കാലത്തെയും ഉയര്‍ന്ന വ്യാപാര നേട്ടം കരസ്ഥമാക്കി. നേട്ടത്തോടെ തുടക്കമിട്ട ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 286 പോയിന്റ് ഉയര്‍ന്ന് 40,337 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തി. ഇതോടെ ഈ വര്‍ഷം ജൂണ്‍ നാലിന് രേഖപ്പെടുത്തിയ 40,312 പോയിന്റ് നേട്ടം മറികടന്നു.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നേട്ടത്തിലാണ്. നിഫ്റ്റി ഇന്ന് 11,900 പോയിന്റ് നേട്ടത്തിലാണ് മുന്നേറുന്നത്. നിഫ്റ്റിയുടെ ഉയര്‍ന്ന റെക്കോര്‍ഡായ 12,103 മറിക്കടക്കാന്‍ നിഫ്റ്റിയ്ക്ക് 200 പോയിന്റിന്റെ മുന്നേറ്റം കൂടി മതിയാകും.

കേന്ദ്ര സര്‍ക്കാരിന്റെ നികുതി പരിഷ്‌കരണ നടപടികളാണ് ഓഹരി വിപണിയുടെ മുന്നേറ്റത്തിന് സഹായകരമായത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശാ നിരക്കുകള്‍ വെട്ടിക്കുറച്ചതും പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പന സംബന്ധിച്ച നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയതും ഓഹരി വിപണിയുടെ കുതിപ്പിന് കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *