മന്ത്രി എ.കെ.ശശീന്ദ്രന്റെ വാഹനം നിയന്ത്രണം വിട്ട് 3 വാഹനങ്ങളിൽ ഇടിച്ചു

മേപ്പയൂർ:  മന്ത്രി എ.കെ.ശശീന്ദ്രന്റെ ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ട് മൂന്നു സ്കൂട്ടറുകളിൽ ഇടിച്ചു. ആർക്കും പരുക്കില്ല. മണിയൂരിലേക്കു പോകുമ്പോഴാണ് മന്ത്രിയുടെ വാഹനം നടുവണ്ണൂർ –  ഇരിങ്ങത്ത് റോഡിൽ ചാവട്ട് പള്ളിക്ക് സമീപം നിർത്തിയിരുന്ന സ്കൂട്ടറുകളിൽ ഇടിച്ചത്.

ചാവട്ട് പള്ളി അങ്കണത്തിലെ നബിദിന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരുടെതായിരുന്നു സ്കൂട്ടർ. കാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിനെ തുടർന്ന് മന്ത്രി പൊലീസ് വാഹനത്തിലാണ് യാത്ര തുടർന്നത്.

Leave a Reply

Your email address will not be published. Required fields are marked *