കെപിസിസി പുനസംഘടന: ഭാരവാഹികളെ ഒരുമിച്ച് പ്രഖ്യാപിക്കില്ല

ന്യൂഡല്‍ഹി: കെപിസിസിപുനസംഘടനയുമായി ബന്ധപ്പെട്ട്ഭാരവാഹികളെ ഒരുമിച്ച് പ്രഖ്യാപിക്കില്ല. പകരം ഘട്ടം ഘട്ടമായായിഭാരവാഹികളെ പ്രഖ്യാപിക്കാന്‍ നീക്കം. ഇന്നലെ ഡല്‍ഹിയിലെത്തിയ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചനടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് അറിയുന്നു.

പുനസംഘടനയെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അനുസരിച്ച് തയ്യാറാക്കിയ ഭാരവാഹികളുടെ പട്ടിക ജംബോ കമ്മിറ്റിയാണെന്നാണ് കമ്മിറ്റിയാണെന്ന് നേരത്തെ പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപമുണ്ടായിരുന്നു. ഇത്തരം ആക്ഷേപങ്ങള്‍ ഒഴിവാക്കാനാണ് ഇത്തരം ഒരു നീക്കം നടത്തുന്നതെന്ന് അറിയുന്നു.
126 പേരുടെ പട്ടികയാണ് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിന് നല്‍കിയത്. ഈ പട്ടിക പരിഗണിച്ച് ആദ്യ ഘട്ടത്തിലുള്ള ഭാരവാഹികളെ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും.

ആദ്യഘട്ടത്തില്‍ ജനറല്‍ സെക്രട്ടറി, വര്‍ക്കിംഗ് പ്രസിഡന്റ്, ഖജാന്‍ജി തുടങ്ങിയവരെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *