പൊലീസ് സ്റ്റേഷനിൽ തു വ്യക്തിക്കും ഭയവും മടിയും ഇല്ലാതെ കടന്നുചെല്ലാന്‍ കഴിയണം: മുഖ്യമന്ത്രി

തൃശൂർ :  ഭയവും മടിയും ഇല്ലാതെ പൊലീസ് സ്റ്റേഷനിൽ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതു വ്യക്തിക്കും കഴിയുന്ന സാഹചര്യമുണ്ടാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

പൊലീസ് സേനയിൽ നേരിട്ട് സബ് ഇൻസ്പെക്ടർമാരായി നിയോഗിക്കപ്പെടുന്ന വനിതകൾ ഉൾപ്പെട്ട ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളെ ശത്രുവായി കാണുന്ന സമീപനം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പണ്ടൊക്കെ ചില എസ്ഐമാർ പുതിയൊരു സ്ഥലത്തേക്കു ചെന്നാൽ സ്വീകരിക്കുന്നൊരു നയമുണ്ട്. അനാവശ്യമായി ആളുകളുടെ മെക്കിട്ടു കയറുക, കലുങ്കിലിരിക്കുന്ന ചെറുപ്പക്കാരെ തല്ലിയോടിക്കുക തുടങ്ങിയ ഏർപ്പാടുകൾ. പുതിയൊരു എസ്ഐ വന്നിരിക്കുന്നുവെന്ന് നാട്ടുകാരെ അറിയ‍ിക്കാനാണിത്. ഇത് ആവശ്യമുള്ള കാര്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *