തിരുവനന്തപുരം, കൊച്ചി നഗരസഭാ പരിധിയിലെ പൊതുടാപ്പുകള്‍ നിര്‍ത്തലാക്കും : മന്ത്രി കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുടാപ്പുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. തിരുവനന്തപുരം, കൊച്ചി, കോര്‍പ്പറേഷന്‍ പരിധിയിലാണ് ആദ്യഘട്ടത്തില്‍ ടാപ്പുകള്‍ ഒഴിവാക്കുന്നത്. ഇതോടെ പൊതുടാപ്പുകളെ ആശ്രയിക്കുന്ന നിരവധിപേര്‍ ബുദ്ധിമുട്ടാലാകും.

ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവരെ കേന്ദ്ര സര്‍ക്കാരിന്റെ ജലജീവന്‍ പദ്ധതിയുടെ ഭാഗമാക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം. പൊതുടാപ്പുകള്‍ നിര്‍ത്തലാക്കി ഉപഭോക്താക്കളെ സ്വകാര്യ കണക്ഷനുകള്‍ക്ക് നിര്‍ബന്ധിതമാക്കുന്ന   ഈ പദ്ധതിയിലും ജലം സൗജന്യമാണെന്നാണ്  മന്ത്രി നിരത്തുന്ന കാരണങ്ങള്‍. ഒന്നരലക്ഷം പൊതുടാപ്പുകള്‍ നിര്‍ത്തലാക്കാനാണ് ജലവിഭവ വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *