അയോധ്യ വിധി; നിര്‍ണായക കേസില്‍ വാദംകേട്ടത് അഞ്ചംഗ ഭരണഘടനാ ബെഞ്ച്

ന്യൂഡല്‍ഹി:  ഫൈസാബാദ് കോടതിയും അലഹാബാദ് ഹൈക്കോടതിയും കടന്ന് സുപ്രീം കോടതിയിലെത്തിയ അയോദ്ധ്യ കേസിന്റെ വിധിയില്‍ വാദം കേട്ടത് അഞ്ചംഗ ഭരണഘടനാ ബഞ്ചാണ്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചില്‍ നിയുക്ത ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരാണുള്ളത്. നവംബര്‍ 17നാണ് ചീഫ് ജസ്റ്റിസ് വിരമിക്കുന്നത്. അതിന് മുമ്പ് അയോധ്യ കേസില്‍ വിധി വരുമെന്നാണ് നേരത്തെയുണ്ടായിരുന്ന വിവരം. എന്നാല്‍ വെള്ളിയാഴ്ച വൈകീട്ട് ഒമ്പതുമണിയോടെയാണ്, ശനിയാഴ്ച 10.30ന് വിധി വരുമെന്ന് സുപ്രീംകോടതിയില്‍ നിന്ന് അറിയിപ്പുണ്ടായത്. അവധി ഒഴിവാക്കിയാണ് സുപ്രീംകോടതി വിധി പ്രസ്താവം നടത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *