വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണമെന്ന് കേരള മുസ്ലീം നേതാക്കൾ

കോഴിക്കോട്: പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കഭൂമി കേസിലെ വിധി വന്ന പശ്താതലത്തിൽ എല്ലാവരും സംയമനത്തോടെ അഭിമൂഖീകരിക്കണമെന്ന്  മുസ്ലിം ലീഗ്‌ നേതാക്കൾ. സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉൾപ്പെടെയുള്ള മുസ്ലീം സംഘടനാ നേതാക്കൾ അഭ്യർഥിച്ചു.

രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും അഭിമുഖീകരിക്കണം. രാജ്യത്ത് ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ശക്തി പകരുന്ന ശ്രമങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും മുസ്ലീം ലീഗ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *