കർതാർപൂർ ഇടനാഴി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: കർതാർപൂർ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതോടെ സിഖ് ജനതയുടെ ചിരകാല അഭിലാഷമാണ് പൂവണിയാൻ പോകുന്നത്. അഞ്ഞൂറോളം ഇന്ത്യൻ തീർഥാടകരുടെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നത്. മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് ഉൾപ്പെടെയുള്ള ഇന്ത്യൻ സിഖ് തീർഥാടകരെ സ്വീകരിക്കുന്ന പാകിസ്ഥാൻ ഭാഗത്തിന്റെ ഇടനാഴി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉദ്ഘാടനം ചെയ്യും.

മോദിയും ഇമ്രാൻ ഖാനും പ്രത്യേകമായി അതാത് രാജ്യങ്ങളിലെ അതിർത്തി പാത ഉദ്ഘാടനം ചെയ്തതിന് ശേഷം ആയിരക്കണക്കിന് സിഖ് തീർഥാടകരാണ് പുണ്യ സ്ഥലം സന്ദർശിക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ​ഞ്ചാ​​​ബി​ലെ​ ​ഗു​ർ​ദാ​സ്‌​പൂ​​​ർ​ ​ജി​ല്ല​​​യി​ലെ​ ​ഗു​രു​​​നാ​​​നാ​ക്ക് ​ദ്വാ​ര​​​യി​ൽ​ ​നി​ന്നും​ ​ഇ​ന്ത്യാ​​​-​​​പാ​ക് ​അ​തി​ർ​ത്തി​ ​ക​ട​​​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ ​നി​ർ​മ്മി​ച്ച​ ​ഇ​ട​​​നാ​ഴി​ ​വ​ഴി​ ​നാ​ലു​കി​ലോ​​​മീ​​​റ്റ​ർ​ ​ദൂ​രം​ ​മാ​ത്ര​മേ​ ​ക​ർ​താ​​​ർ​പൂ​ർ​ ​ഗു​രു​​​ദ്വാ​​​ര​​​യി​​​ലേ​ക്കു​ള്ളൂ.

ഗു​രു​ ​നാ​നാ​ക്ക്,​ ​അ​ദ്ദേ​​​ഹ​​​ത്തി​ന്റെ​ ​ജീ​വി​​​ത​​​ത്തി​ലെ​ ​അ​വ​​​സാ​ന​ ​പ​തി​​​നെ​ട്ട് ​വ​ർ​ഷ​​​ങ്ങ​ൾ ചില​​​വി​​​ടു​​​ക​​​യും,​ ​ജീ​വി​​​താ​ന്ത്യം​ ​ഉ​ണ്ടാ​​​യ​തും​ ​ഈ​ ​ഗു​രു​​​ദ്വാ​ര​ ​നി​ൽ​ക്കു​ന്ന​ ​സ്ഥ​ല​​​ത്താ​​​യി​​​രു​​​ന്നു.​ അ​ദ്ദേ​ഹം​ ​ജീ​വ​ൻ​ ​വെ​ടി​​​ഞ്ഞ​ത്.​ ​പ​ട്ട്യാ​ല​ ​മ​ഹാ​​​രാ​​​ജാ​​​വാ​​​യി​​​രു​ന്ന​ ​സ​ർ​ദാ​ർ​ ​ഭൂ​പീ​​​ന്ദ​ർ​ ​സിം​ഗാ​ണ് ​നാ​നാ​​​ക്കി​ന്റെ​ ​സ്‌​മ​ര​ണ​ ​നി​ല​​​നി​റു​ത്താ​ൻ​ 1925​ൽ​ ​ക​ർ​താ​​​ർ​പൂ​ർ​ ​സാ​ഹി​ബ് ​എ​ന്നും​ ​അ​റി​​​യ​​​പ്പെ​​​ടു​ന്ന​ ​ദ​ർ​ബാ​ർ​ ​സാ​ഹി​ബ് ​പ​ണി​ ​ക​ഴി​​​പ്പി​​​ച്ച​​​ത്.​ മ​ത​​​ഗ്ര​​​ന്ഥ​​​മാ​യ​ ​ഗു​രു​ഗ്ര​ന്ഥ​ ​സാ​ഹി​​​ബി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​പ​ക​ർ​പ്പു​​​ക​​​ളി​​​ലൊ​ന്ന് ​ഈ​ ​ഗു​രു​​​ദ്വാ​​​ര​​​യി​ൽ​ ​ഇ​പ്പോ​ഴും​ ​സൂ​ക്ഷി​​​ക്കു​​​ന്നു​​​വെ​ന്ന് ​തീ​ർ​ത്ഥാ​​​ട​​​ക​ർ​ ​വി​ശ്വ​​​സി​​​ക്കു​​​ന്നു.​ ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​ഗു​രു​​​നാ​​​നാ​​​ക്കി​ന്റെ​ ​ജ​യ​ന്തി​ ​അ​ഘോ​​​ഷ​​​വേ​​​ള​​​യി​ൽ​ ​ഇ​ന്ത്യ​​​യി​ൽ​ ​നി​ന്നും​ ​ആ​യി​​​ര​​​ക്ക​​​ണ​​​ക്കി​ന് ​ഭ​ക്ത​​​ജ​​​ന​​​ങ്ങ​​​ളാ​ണ് ​സു​ര​​​ക്ഷാ​​​-​​​ക​സ്റ്റം​സ് ​പ​രി​​​ശോ​​​ധ​​​ന​ക​ളു​ടെ​ ​നൂ​ലാ​​​മാ​​​ല​​​ക​ളും​ ​ക​ട​​​മ്പ​​​ക​ളും​ ​ക​ട​ന്ന് 125​ ​കി​ലോ​​​മീ​​​റ്റ​ർ​ ​റോ​ഡ് ​മാ​ർ​ഗം​ ​സ​ഞ്ച​​​രി​ച്ച് ​അ​മൃ​ത്‌​സ​ർ​-​ലാ​ഹോ​ർ​ ​വ​ഴി​ ​ഈ​ ​ഗു​രു​​​ദ്വാ​​​ര​​​യി​ൽ​ ​തീ​ർ​ത്ഥാ​​​ട​​​ന​​​ത്തി​​​നാ​യി​ ​എത്തുന്നത്.

ജമ്മു കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി നിൽക്കുന്ന സാഹചര്യത്തിൽ ഇടനാഴിയുടെ ഉദ്ഘാടനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ആയിരക്കണക്കിന് ആളുകൾ ഇവിടെ സന്ദർശനം നടത്താൻ കാത്തിരിക്കുകയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *