134 വർഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് അവസാനം

ന്യൂഡൽഹി: അയോദ്ധ്യ രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ സുപ്രിംകോടതി അന്തിമ വിധി പുറപ്പെടുവിച്ചതോടെ, 134 വർഷം നീണ്ട നിയമപോരാട്ടത്തിനാണ് അവസാനമാകുന്നത്. പ്രത്യേക സിറ്റിംഗ് വിളിച്ചുചേർത്താണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിക്കുന്നത്. 40 ദിവസം നീണ്ട വാദത്തിനൊടുവിലാണ് കേസിലെ നിർണായക വിധി.


അയോദ്ധ്യ കേസിന്റെ വഴികള്‍:

  • 1528ൽ നിർമിക്കപ്പെട്ടുവെന്ന് കരുതുന്ന ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നത് 1850 ഓടെയാണ്. 1853ൽ അയോദ്ധയയിലുണ്ടായ ശ്രീരാമക്ഷേത്രം തകർത്താണ് പള്ളി സ്ഥാപിച്ചതെന്ന് ഹിന്ദുക്കളിലെ ഒരു വിഭാഗമായ നിർമോഹി അഖാഡ അവകാശപ്പെട്ടു. ബാബറി മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട് ഹിന്ദു-മുസ്‌ലിം സംഘർഷത്തിന് തുടക്കം. 1859ൽ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും ആരാധന നടത്തുന്ന സ്ഥലത്ത് ചുറ്റുവേലികൾ കെട്ടി. 90 വർഷത്തോലം ഈ വേലി അങ്ങനെത്തന്നെ നിന്നു. 1949 മസ്ജിദിനകത്ത് കാണപ്പെട്ട ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ നീക്കംചെയ്യാനുള്ള ശ്രമം കോടതി തടഞ്ഞു.
  • 1984ൽ ഹിന്ദു സംഘങ്ങൾ ഒരു രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകാൻ ഒരു സമിതി രൂപീകരിച്ചു. വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു.
  • 1990ൽ അന്നത്തെ ബി.ജെ.പി പ്രസിഡന്റ് എൽ.കെ അദ്ധ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര സംഘടിപ്പിച്ചു. തുടർന്ന് വി.എച്ച്.പി പ്രവർത്തകർ ബാബറി മസ്ജിദ് തകർത്തു.
  • 1992 ഡിസംബർ 06 അയോദ്ധ്യയിൽ വി.എച്ച്.പി. റാലി, വൈകീട്ടോടെ കാർസേവ പ്രവർത്തകർബാബറി മസ്ജിദ് പൊളിച്ചു. രാജ്യമെങ്ങും സംഘർഷം. രണ്ടായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. വർഗീയ കലാപങ്ങൾ നടന്നു. പൊളിച്ച് പത്ത് ദിവസത്തിന് ശേഷം സംഭവം അന്വേഷിക്കാൻ ലിബർഹാൻ കമ്മീഷനെ നിയോഗിച്ചു. അന്വേഷണം ആരംഭിച്ച് ഏകദേശം 17 വർഷത്തിനുശേഷം 2009 ജൂണിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു – എൽ കെ അദ്വാനി, അടൽ ബിഹാരി വാജ്‌പേയി, മറ്റ് ബിജെപി നേതാക്കൾക്കെതിരെ കേസ്.
  • 2003ൽ പ്രമുഖ ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ ഏഴ് ഹിന്ദു നേതാക്കൾ ബാബറി പള്ളി നശിപ്പിക്കാൻ പ്രേരിപ്പിച്ചതിന് കോടതി വിചാരണ നടത്തി. അന്ന് ഉപപ്രധാനമന്ത്രിയായിരുന്ന അദ്ധ്വാനിക്കെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല.
  • മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരായ കേസ് ലഖ്‌നൗവിലെ വിചാരണക്കോടതി പരിഗണിക്കുന്നു. ഈ വർഷം ജൂലൈയിൽ സുപ്രീം കോടതി കേസ് പരിഗണിച്ച ജഡ്ജിയുടെ കാലാവധി നീട്ടി വിധിന്യായത്തിന് ഒമ്പത് മാസത്തെ സമയപരിധി നിശ്ചയിച്ചു.
  • ഉടമസ്ഥാവകാശം സംബന്ധിച്ച നാലുകേസും അലഹാബാദ് ഹൈക്കോടതിയുടെ പരിഗണനയിൽ. 2010 സെപ്റ്റംബറിൽ അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചു. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാംലല്ല എന്നിവർക്ക് തുല്യമായി ഭൂമി വീതിക്കാൻ ഉത്തരവിട്ടു.
  • 2011ൽ അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
  • സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സംഘത്തിന്റെ മധ്യസ്ഥ നടപടികൾക്ക് ഈ വർഷം ആദ്യം തർക്കത്തിന് പരിഹാരം കാണാൻ കഴിഞ്ഞില്ല, അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് ദൈനംദിന വാദം കേൾക്കൽ ആരംഭിച്ചു.
  • 40 ദിവസത്തിന് ശേഷമാണ് സുപ്രീം കോടതിയിൽ പ്രതിദിന വാദം കേൾക്കുന്നത് അവസാനിച്ചത്. 2019 നവംബർ 17ാടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നതോടെയാണ് കേസ് വിധി പറയാൻ തീരുമാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *