കൊച്ചിയില്‍ പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച സംഭവം: ദമ്പനികള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ ലിതിന്‍ അറസ്റ്റില്‍. സംഭവം പുറത്തായതോടെ ഒളിവിലായിരുന്നു ഇയാള്‍. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ടു പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. വടുതല സ്വദേശികളായ വര്‍ഷ, ബിബിന്‍ എന്നിവരാണ് നേരത്തെ പിടിയിലായത്. കുട്ടി താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരാണ് ഇവര്‍.

ലിതിന് വേണ്ട സഹായം നല്‍കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലിതിന്‍ കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് കുട്ടിയെ വീണ്ടും വീണ്ടും പീഡനത്തിനിരയാക്കുകയായിരുന്നു.

കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ അറസ്റ്റിലായവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പീഡനദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയ്തതായാണ് വിവരം. ഇത് വീണ്ടെടുക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *