മഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരണ നീക്കം എന്‍സിപി തള്ളി

മുംബൈ:  മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം തള്ളി എന്‍സിപി. കോൺഗ്രസും എന്‍സിപിയും പ്രതിപക്ഷത്ത് തുടരുമെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. കഴിഞ്ഞ 25 വർഷങ്ങളായി ശിവസേനയും ബിജെപിയും ഒരുമിച്ചാണ് ഇന്നല്ലെങ്കിൽ നാളെ അവർ വീണ്ടും ഒന്നിക്കും. നിലവിൽ എൻസിപിക്ക് മറ്റൊരു ഗെയിം പ്ലാൻ ഇല്ലെന്നും 3 ദിവസത്തിനകം ബിജെപി – ശിവസേന സർക്കാർ നിലവിൽ വരുമെന്നാണു തന്റെ കണക്കുകൂട്ടലെന്നും പവാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശിവസേനാ നേതാവ്  സഞ്ജയ് റാവുത്തുമായുള്ള കൂടിക്കാഴ്ചയിൽ ചില പ്രശ്നങ്ങൾ മാത്രമാണ് ചർച്ചയായത്. രാഷ്ട്രീയ സമവാക്യങ്ങളല്ലെന്നും പവാർ പറഞ്ഞു.ഇത് രണ്ടാം തവണയാണ് സഞ്ജയ് റാവുത്ത് പവാറിനെ കാണുന്നത്. ഞങ്ങൾ പ്രതിപക്ഷത്ത് ഉണ്ടാകും, മഹാരാഷ്ട്രയിൽ ഭരണഘടനാ പ്രതിസന്ധി വേണ്ടെന്നും പവാർ പറഞ്ഞു. തങ്ങൾക്കൊപ്പമുള്ള 170 എംഎൽഎമാരുടെ ലിസ്റ്റ് റാവുത്ത് തന്നെ കാണിച്ചുവെന്നും എന്നാൽ ഇത്രയും എംഎൽഎമാരുടെ പിന്തുണ എങ്ങനെ ഉറപ്പാക്കാനാകുമെന്ന് തനിക്കറിയില്ലെന്നും പവാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *