ഡല്‍ഹിയില്‍ മാലിന്യം കത്തിക്കുന്നവരില്‍ നിന്നും 5,000 രൂപ പിഴ ഈടാക്കും; സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാലിന്യം കത്തിക്കുന്നവരില്‍ നിന്നും 5,000 രൂപ പിഴ ഈടാക്കാനൊരുങ്ങി സുപ്രീം കോടതി. പുതിയതായി കെട്ടിട നിര്‍മ്മാണം തുടങ്ങുന്നവരില്‍ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കാനാണ് കോടതിയുടെ തീരുമാനം. നിശ്ചിത കാലയളവിലേക്കാണ് ഉയര്‍ന്ന പിഴ തുക ഈടാക്കുക. എന്നാല്‍ എത്രനാളത്തേക്കാണിതെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് കോടതിയുടെ നടപടി. വായു മലിനീകരണത്തില്‍ ഡല്‍ഹി സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഓരോ വര്‍ഷവും ഡല്‍ഹി ശ്വാസം മുട്ടുകയാണ്. ഇതില്‍ ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. പരിഷ്‌കൃത രാജ്യങ്ങളില്‍ ഇങ്ങനെ നടക്കാന്‍ പാടില്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. മുറികളില്‍ പോലും ആരും സുരക്ഷിതരല്ല. മലിനീകരണം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. ഇവര്‍ ജനങ്ങളെ മരിക്കാന്‍ വിട്ടെന്നും കോടതി കുറ്റപ്പെടുത്തി. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളോട് വിള അവശിഷ്ടങ്ങള്‍ കത്തിക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *