യുഎപിഎ അറസ്റ്റ്; വ്യക്തമായ തെളിവുകളോടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഎപിഎ അറസ്റ്റിൽ പോലീസിനെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി. വ്യക്തമായ തെളിവുകളോടെയാണ് അറസ്റ്റ് ചെയ്തതെന്നും എന്തിനാണ് മാവോവാദികളെ പരിശുദ്ധരായി ചിത്രീകരിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ലഘുലേഖ കൈയ്യിൽ വച്ചതിന്റെ പേരിൽ യുഎപിഎ ചുമത്തിയ ആദ്യ സംസ്ഥാനം കേരളമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമർശിച്ചു.

കോഴിക്കോട് പന്തീരാങ്കാവിൽ രണ്ട് പേർക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. മാവോവാദി അനുകൂല ലഘുലേഖ കയ്യിലുണ്ടെന്ന് കരുതി ഒരാൾ മാവോവാദി ആകുമൊയെന്ന് തിരുവഞ്ചൂർ സഭയിൽ ചോദിച്ചു.

എന്നാൽ പോലീസ് നടപടിയെ പൂർണ്ണമായും അനുകൂലിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. മാവോയിസ്റ്റുകളെ സംരംക്ഷിക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങിയത് ഞെട്ടിക്കുന്ന സംഭവമാണ്. മാവോവാദികളെ എന്തിനാണ് പരിശുദ്ധരായി ചിത്രീകരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *