സ്ഥാനമൊഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാതെ മുന്‍ ജില്ലാ ജഡ്ജി

പത്തനംതിട്ട:സ്ഥാനമൊഴിഞ്ഞ് അഞ്ച് മാസമായിട്ടും സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. എവിടെയാണ് ഇനി പരാതി ബോധിപ്പിക്കേണ്ടതെന്നറിയാതെ മുന്‍ ജില്ലാ ജഡ്ജിയും പൊലീസ് കംപ്ലെയിന്റ് ജില്ലാ അതോറിറ്റി ചെയര്‍മാനുമായിരുന്ന കെ സി ജോര്‍ജ്. തനിക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ തേടി ജോര്‍ജ് സര്‍ക്കാരിന് ഇതുവരെ അയച്ചത് 41 കത്തുകളാണ്. ഒരു കത്തിനും പോലും മറുപടിയും ലഭിച്ചിട്ടില്ല.

ജില്ലാ പൊലീസ് അതോറിറ്റി ചെയര്‍മാനായിരിക്കെ സ്വന്തം കയ്യില്‍ നിന്നും സര്‍ക്കാരിന് വേണ്ടി ചെലവഴിച്ച പണത്തിനായാണ് അദ്ദേഹം കാത്തിരിക്കുന്നത്. വാഹനത്തിനും ഇന്ധനത്തിനും ഡ്രൈവര്‍ക്കുമായി അദ്ദേഹം ചെലവാക്കിയത് നാല് ലക്ഷത്തോളം രൂപയാണ്. ഇത് തിരിച്ച് കിട്ടാനായാണ് അദ്ദേഹം സര്‍ക്കാരിന് കത്തയച്ചത്.

ആറു ജില്ലകളില്‍ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ചുമതല അദ്ദേഹം വഹിച്ചിരുന്നു. 2013 മെയ് 15 മുതല്‍ 2019 മെയ് 14 വരെ രണ്ട് തവണയായി മൂന്ന് വര്‍ഷം വീതമായിരുന്നു അദ്ദേഹം പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ചെയര്‍മാനായി അദ്ദേഹം സേവനമനുഷ്ഠിച്ചത്. സിറ്റിംഗ് ആവശ്യങ്ങള്‍ക്കായി ചെയര്‍മാന് കാര്‍ അനുവദിച്ചിരുന്നെങ്കിലും ഡ്രൈവറെ നല്‍കിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *