അന്തരീക്ഷ മലിനീകരണം അതി രൂക്ഷം; ഡല്‍ഹിയില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമാണ് മലിനീകരണ നിയന്ത്ര അതോറിറ്റി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ അന്തരീക്ഷ മലിനീകരണ തോത് അപകടകരമാം വിധം വര്‍ധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അതോറിറ്റി തീരുമാനിച്ചത്.

അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് അഞ്ചാം തിയതി വരെ അവധി പ്രഖ്യാപിച്ചു. പ്രദേശത്തെ നിര്‍മ്മാണ പ്രവത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രദേശത്ത് പടക്കം പൊട്ടിക്കുന്നതിനും നിരോധിച്ചിട്ടുണ്ട്.

ദീപാവലി ആഴ്ചയില്‍ പടക്കം പൊട്ടിച്ചതാണ് അന്തരീക്ഷ മലിനീകരണം ഇത്രയധികം രൂക്ഷമാകാന്‍ കാരണം. നിലവില്‍ വായു മലിനീകരണ തോത് ആളുകളുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കുന്ന തരത്തിലാണ്. ഗാസിയാബാദിലാണ് അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതല്‍. ഗാസിയാബാദില്‍ കഴിഞ്ഞ ദിവസം വായു നില 429 രേഖപ്പെടുത്തിയത്. ഗ്രേറ്റര്‍ നോയിഡ, നോയിഡ എന്നീ നഗരങ്ങളിലെയും വായു അതി മലിനമാണ്.

Leave a Reply

Your email address will not be published. Required fields are marked *