എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത വേണം

പ്രതികൂല കാലാവസ്ഥയും പ്രളയാനന്തര സാഹചര്യങ്ങളും നിലനില്‍ക്കുന്നതിനാല്‍ എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത അറിയിച്ചു.  തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത്.  സാധാരണയിലും കൂടുതലായി കാണുന്ന പനി, ശരീരവേദന, മൂക്കൊലിപ്പ്, തുമ്മല്‍, തൊണ്ടവേദന, തലവേദന, വരണ്ട ചുമ, വിറയല്‍ എന്നിവയാണ് ഈ പനിയുടെ ലക്ഷണങ്ങള്‍.  ഗര്‍ഭിണികള്‍, അഞ്ചുവയസിനു താഴെയുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഹൃദ്രോഗം, കരള്‍രോഗം, വൃക്കരോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.  ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ ഉടന്‍ ഇവര്‍ ചികിത്സ തേടണം.  തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മൂടുകയും മരുന്നിനു പുറമേ കൃത്യമായ ആഹാരം, ചൂടുപാനീയങ്ങള്‍, നല്ല വിശ്രമം എന്നിവയും രോഗിക്ക് അത്യാവശ്യമാണെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *