മലപ്പുറത്ത് കഞ്ചാവുമായി ഒരാള്‍ പിടിയില്‍

മലപ്പുറം : മലപ്പുറത്ത് കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ചാലില്‍ തൊടിക വീട്ടില്‍ അബ്ദുള്‍ ഖാദറാണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും നാല് കിലോ കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. കെഎസ്ആര്‍ടിസി ഡിപ്പോയുടെ പരിസരത്ത് നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആന്ധ്രയില്‍ നിന്നും ഇയാള്‍ കഞ്ചാവുമായി വരുന്നുണ്ടെന്ന് മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരിന്നു. തുടര്‍ന്നാണ് എക്‌സൈസ് സംഘം പ്രദേശത്ത് എത്തിയത്.

രണ്ട് കിലോ വീതമുള്ള പാക്കറ്റുകളിലായാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയില്‍ നിന്നും 8000 രൂപയ്ക്ക് കൊണ്ടുവരുന്ന കഞ്ചാവ് 25,000 രൂപയ്ക്കാണ് ഇയാള്‍ വില്‍ക്കാറുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. ഇയാളുടെ കൂടെ ഇനിയും ആളുകളുണ്ടെന്നും, ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *