തിരുച്ചിറപ്പള്ളി സഹകരണ ബാങ്കില്‍ നിന്നും ഒന്നരക്കോടി രൂപ മോഷണം പോയി

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വീണ്ടും വന്‍ ബാങ്ക് കവര്‍ച്ച. തിരുച്ചിറപ്പള്ളി തിരുവെരുമ്പൂര്‍ സഹകരണബാങ്കില്‍ നിന്ന് ഒന്നരക്കോടി രൂപ മോഷണം പോയതായി പരാതി. മുംഖംമൂടി ധരിച്ചെത്തിയ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് വിവരം. ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം ഒന്നാം തീയതിയും തിരുച്ചിറപ്പള്ളിയില്‍ സമാനമായ രീതിയില്‍ വന്‍ മോഷണം നടന്നിരുന്നു. ലളിതാ ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ തിരുച്ചിറപ്പള്ളി ശാഖയില്‍ നടന്ന കവര്‍ച്ചയില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണമാണ് മോഷണം പോയത്.

സംഭവത്തില്‍ ആറ് ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയിലായിരുന്നു. ഇവര്‍ തമിഴ്‌നാടിനു പുറമെ കേരളത്തിലും കവര്‍ച്ച നടത്തിയിട്ടുള്ളവരാണെന്ന് തമിഴ്‌നാട് പൊലീസ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *