കെ.എ.എസ് പരീക്ഷ: വിജ്ഞാപനമായി

തിരുവനന്തപുരം:  കെ.എ.എസ് പരീക്ഷയ്‌ക്കുള്ള ആദ്യ വിജ്ഞാപനം കേരളപ്പിറവി ദിനത്തിൽ പി.എസ്.സി ആസ്ഥാനത്ത് പുറത്തിറക്കി.

ഓഫീസർ ജൂനിയർ ടൈം സ്‌കെയിൽ ട്രെയിനി തസ്തികയിൽ നേരിട്ടുള്ള നിയമനമടക്കം മൂന്നു ധാരകളിലായി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വിജ്ഞാപനത്തിൽ പ്രതീക്ഷിത ഒഴിവുകളുന്നാണുള്ളതെങ്കിലും 184 ഒഴിവുകൾ ഉണ്ടായേക്കാമെന്ന് പി.എസ്.സി വ്യക്തമാക്കി. മൂന്ന് വിഭാഗങ്ങളിലും പട്ടിക, പിന്നാക്ക സംവരണമുണ്ട്. സെക്രട്ടേറിയ​റ്റ് സംഘടനകളുടേതടക്കം എതിർപ്പുകൾ അതിജീവിച്ചാണ് സർക്കാർ കെ.എ.എസ് യാഥാർത്ഥ്യമാക്കുന്നത്.

മൂന്ന് ധാരകളിലേക്ക് 186, 187, 188/2019 എന്നീ കാ​റ്റഗറി നമ്പരുകളിലാണ് വിജ്ഞാപനമിറക്കിയത്. പി.എസ്‌.സി വെബ്‌സൈ​റ്റിലൂടെ ഒ​റ്റത്തവണ രജിസ്​റ്റർ ചെയ്തവർക്കും പുതുതായി രജിസ്‌റ്റർ ചെയ്യുന്നവർക്കും ഡിസംബർ നാലിന് അർദ്ധരാത്രി വരെ അപേക്ഷിക്കാം. പി.എസ്.സി ചെയർമാൻ എ. സക്കീറും അംഗങ്ങളും ചേർന്നാണ് വിജ്ഞാപനം പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *