എന്‍.എസ്.എസിനെതിരെ ഒളിയമ്പുമായി വീണ്ടും പിണറായി

തിരുവനന്തപുരം: ഏതൊരു പ്രസ്ഥാനവും സ്വയം നവീകരണത്തിന് തയ്യാറായില്ലെങ്കിൽ മുന്നോട്ടുള്ള പ്രയാണത്തിൽ അസാധുവായിപ്പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നവോത്ഥാന സ്‌മൃതി ബഹുജന കൂട്ടായ്മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിലേക്ക് കടന്നുവരാനുള്ളവർക്ക് ഇനിയും വരാം. കാലത്തിന്റെയും ചരിത്രത്തിന്റെയും തലമുറയുടെയും മുന്നിൽ അസാധുവായി പോകാതിരിക്കാനുള്ള ജാഗ്രത ബന്ധപ്പെട്ടവർ പാലിക്കണം. നേതൃത്വത്തിലുള്ള ഏതെങ്കിലും വ്യക്തിയുടെ കാഴ്ചപ്പാട് പിന്തിരിപ്പനാണെങ്കിൽ അത്തരം തീരുമാനങ്ങൾ സംഘടനയിൽ അടിച്ചേല്പിക്കാതിരിക്കാൻ ശ്രമിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *