പെരിയ: സർക്കാരിന് കോടതിയുടെ പ്രഹരം

കൊച്ചി: സിപിഎമ്മുകാർ പ്രതികളായ പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സിബിഐക്കു വിട്ട നടപടി സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സര്‍ക്കാരിന്റെ അപ്പീലില്‍ തിങ്കളാഴ്ചയും വാദം തുടരും. പൂർണമായ കേസ് ഡയറി ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

കേസ് സിബിഐക്കു വിടാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുമ്പോഴാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. കേസിന്റെ കുറ്റപത്രത്തിൽ പോരായ്മകളുണ്ട് എന്ന സിംഗിൾ ബെഞ്ച് കണ്ടെത്തലുകൾ ഡിവിഷൻ ബെഞ്ചും ആവർത്തിച്ചു. ജിഐ പൈപ്പ് കൊണ്ട് അടിച്ചാൽ മുറിവുണ്ടാകുന്നത് എങ്ങനെയെന്ന കോടതിയുടെ ചോദ്യത്തിന് വാളുകൊണ്ട് വെട്ടിയപ്പോഴുള്ള മുറിവും മരണകാരണമായിട്ടുണ്ടാകാം എന്നായിരുന്നു സർക്കാർ കോടതിയിൽ നൽകിയ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *