ശിവസേനയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ല: ഫഡ്‌നവിസ്

മുംബൈ∙ ശിവസേനയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. ഇതേക്കുറിച്ച് അമിത് ഷാ തന്നോടു സംസാരിച്ചുവെന്നും ഫഡ്‌നവിസ് പറഞ്ഞു. സഖ്യം രൂപപ്പെടുന്ന സമയത്ത് രണ്ടരവര്‍ഷത്തേക്ക് സേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ല.

അടുത്ത അഞ്ചു വര്‍ഷത്തേക്കും താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും ഫഡ്‌നവിസ് പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അഭിപ്രായ സമന്വയത്തിലെത്താന്‍ ബിജെപിക്കും ശിവസേനയ്ക്കും കഴിയാതിരിക്കുന്ന സാഹചര്യത്തിലാണ് ഫഡ്‌നവിസ് സ്വരം കടുപ്പിച്ചത്. ബുധനാഴ്ച ബിജെപി നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കും. മുഖ്യമന്ത്രി ആരാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായി പറഞ്ഞിട്ടുള്ള സാഹചര്യത്തില്‍ യോഗം വെറും ഔപചാരികം മാത്രമായിരിക്കുമെന്നും ഫഡ്‌നവിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *