കൊച്ചി മേയറെ മാറ്റണം; കാര്യങ്ങൾ കെപിസിസിയെ ധരിപ്പിക്കുമെന്ന് നേതാക്കൾ

കൊച്ചി : നഗരസഭാ മേയർ സൗമിനി ജെയിനിനെ മാറ്റണമെന്ന് ആവര്‍ത്തിച്ച് എറണാകുളം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. നഗരസഭയിലെ സാഹചര്യം വിലയിരുത്താൻ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേർന്നു. കൊച്ചി കോർപറേഷൻ ഭരണത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം യോഗത്തിന് ശേഷം വ്യക്തമാക്കി.

ജില്ലാ നേതൃത്വത്തിന്റെ വികാരം കെപിസിസി പ്രസിഡന്റിനെ അറിയിക്കും. നഗരസഭയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്താനും തീരുമാനമായി. വി.ഡി. സതീശന്‍, കെ.വി തോമസ്, കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, ടി.ജെ.വിനോദ്, പി.ടി. തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *