സൈന്യം വധിച്ച മൂന്ന് ഭീകരരെ തിരിച്ചറിഞ്ഞു

ശ്രീനഗര്‍: അവന്തിപ്പൊരയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച മൂന്ന് ഭീകരരെ തിരിച്ചറിഞ്ഞു. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായും കേസ് രജിസ്റ്റര്‍ ചെയ്തതായും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

നവീദ് തക്, ഹമീദ് ലോണ്‍, ഹമീദ് ലെഹാരി, ജുനൈദ് ഭട്ട് എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷെ ഇ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചതെന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *