സാമൂഹ്യമാദ്ധ്യമങ്ങളില്‍ കൂടി ബിഷപ്പ് ഫ്രാങ്കോ അപമാനിക്കുന്നു: ഇരയാക്കപ്പെട്ട കന്യാസ്ത്രീ

കൊച്ചി; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ. അനുയായികളിലൂടെ യൂട്യൂബ് ചാനലുണ്ടാക്കി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ ഇരായാക്കപ്പെട്ട കന്യാസ്ത്രീ ദേശീയവനിതാ കമ്മീഷനും സംസ്ഥാനവനിതാ കമ്മീഷനും നല്‍കിയ പരാതിയില്‍ പറയുന്നത്.

ഫ്രാങ്കോ മുളയ്ക്കലിന്റെ നേത്യത്വത്തില്‍ ആരംഭിച്ച യൂട്യൂബ്ചാനലാണ് ക്രിസ്റ്റിയന്‍ടൈംസ്. ഈ ചാനലിനെതിരെ കുറുവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ കൂടി ഇരയെ തിരിച്ചറിയാനിടയാക്കുന്ന വീഡിയോകള്‍ ഇറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *