കന്യാകുമാരിയില്‍ പേമാരി: 58 വീടുകള്‍ തകര്‍ന്നു

നാഗര്‍കോവില്‍: കനത്തമഴയിലും പേമാരിയിലും കന്യാകുമാരി ജില്ലയില്‍ 58 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.മലയോരമേഖലകളിലെ അതിശക്തമായ മഴകാരണം പെരിഞ്ചാണി അണക്കെട്ട് തുറന്നുവിട്ടതും വെള്ളപ്പൊക്കത്തിന് കാരണമായതായി നാട്ടുകാര്‍ പരാതിപറഞ്ഞു.

നിരവധി പുഴകള്‍ കരകവിഞ്ഞതോടെ ജില്ലയിലെ ആറ് താലൂക്കുകളും കനത്ത മഴക്കെടുതിയിലാണ്.വില്ലുക്കുറി,ഭൂതപ്പാണ്ടി,തെരിസനംകോപ്പ്,ശുചീന്ദ്രം എന്നിവിടങ്ങളിലായി 500 ഏക്കറോളം പാടശേഖരങ്ങളിലെ കൃഷികള്‍ പൂര്‍ണ്ണമായും നശിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാന അണക്കെട്ടുകളായ ചിറ്റാര്‍,പെരിഞ്ചാണി പ്രദേശത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചു.തൃപ്പരപ്പ് അരുവിയില്‍ ആരുമിറങ്ങരുതെന്ന മുന്നറിയിപ്പുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *