ധനുഷ് ചിത്രം ‘അസുരന്‍’ ഉടന്‍ തീയറ്ററുകളിലെത്തും

മലയാളസിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ തമിഴകത്തേക്ക്. ധനുഷ് – വെട്രിമാരന്‍ ടീമിന്റെ ഏറ്റവും പുതിയ ചിത്രം ‘അസുരന്‍’ ഉടന്‍ തീയറ്ററുകളിലെത്തും. ധനുഷും മഞ്ജു വാര്യരും നായക കഥാപാത്രങ്ങളായി എത്തുന്ന ചിത്രം അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്ബുള്ള കഥയാണ് പറയുന്നത്. ചിത്രത്തില്‍ ധനുഷും മഞ്ജു വാര്യരും ഭാര്യാ ഭര്‍ത്താക്കന്‍മാരായാണ് എത്തുന്നത്. പൊല്ലാതവന്‍, ആടുകളം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് – വെട്രിമാരന്‍ – ജി വി പ്രകാശ് ടീം ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍. ഇവര്‍ക്കൊപ്പം മഞ്ജു വാര്യര്‍ കൂടി എത്തുന്നു എന്ന പ്രത്യേകതയുണ്ട് ഇത്തവണ. അതുകൊണ്ടു തന്നെ വന്‍ പ്രതീക്ഷയുമായാണ് ‘അസുരന്‍’ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *