50 കോടി ക്ലബില്‍ കയറി നിവിന്‍ പോളി ചിത്രം ലവ് ആക്ഷന്‍ ഡ്രാമ

നിവിന്‍ പോളിയേയും നയന്‍താരയേയും പ്രധാന കഥാപാത്രങ്ങളാക്കി ധ്യാന്‍ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’. ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി.

റിലീസ് കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും തുടരുന്ന സിനിമ 50 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച്‌ പുതിയ ടീസറും അണിയറക്കാര്‍ പങ്കുവെച്ചിരുന്നു.

ശ്രീനിവാസനും പാര്‍വ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് ധ്യാന്‍ നല്‍കിയിരിക്കുന്നത്. ദിനേശന്‍ ആയി നിവിന്‍ പോളി എത്തുമ്ബോള്‍ ശോഭയായാണ് നയന്‍താര എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒമ്ബത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലര്‍വാടിയിലെ ആ പഴയ കൂട്ടുകാര്‍ വീണ്ടുമൊന്നിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്റെ ‘ലവ് ആക്ഷന്‍ ഡ്രാമ’യില്‍. നിവിന്‍ പോളി, ശ്രാവണ്‍, ഹരികൃഷ്ണന്‍, ഭഗത്, അജു വര്‍ഗ്ഗീസ് എന്നിങ്ങന്‍െ ചേട്ടന്റെ ചിത്രത്തിലൂടെ തങ്ങളുടെ അരങ്ങേറ്റം കുറിച്ചവര്‍ അനിയന്റെ ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുകയാണ്. മലര്‍വാടി താരങ്ങള്‍ക്കൊപ്പം ഉര്‍വശിയും ചിത്രത്തില്‍​ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീനിവാസന്‍, അജു വര്‍ഗീസ്, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *