വിജയ് ഇരട്ട വേഷത്തിലെത്തുന്ന ബിഗിളിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

വിജയ് ഇരട്ട വേഷത്തിലെത്തുന്ന ബിഗിളിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ഉനക്കാഗ വാഴ നെനക്കിറേന്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ശ്രീകാന്ത്, മധുര താര എന്നിവരാണ് ഗാനം പാടിയത്.

തെറി, മെര്‍സല്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിജയ്-ആറ്റ്ലി ഒരുമിക്കുന്ന ചിത്രമാണ് ബിഗിള്‍. ചിത്രത്തില്‍ നായികയായി എത്തുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. ചിത്രത്തില്‍ ഫുട്ബോള്‍ കോച്ചായാണ് വിജയ് എത്തുന്നത്. 2019 ദീപാവലിക്ക് സിനിമ തിയറ്ററിലെത്തും.

സ്‌പോര്‍ട്‌സ് ത്രില്ലറായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്. വിജയുടെ രണ്ട് ഗെറ്റപ്പുകളാണ് ചിത്രത്തിലുള്ളത്. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു

Leave a Reply

Your email address will not be published. Required fields are marked *