ബിജെപിയില്‍ കലാപം; കാസര്‍കോട്‌ സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം

മഞ്ചേശ്വരം:  കാസര്‍കോട്‌ ബിജെപിയില്‍ പൊട്ടിത്തെറി. മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി രവീശതന്ത്രി കുണ്ടാറിനെതിരെ പ്രതിഷേധവുമായി പ്രാദേശിക നേതാക്കള്‍ രംഗത്തെത്തി.പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ സംഘര്‍ഷവുമുണ്ടായി.
നിഷ്‌പക്ഷ വോട്ടുകള്‍ അകലുമെന്ന്‌ അറിയിച്ച നേതാക്കള്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്ന്‌ മുന്നറിയിപ്പ്‌ നല്‍കി.കുമ്ബള, മഞ്ചേശ്വരം പഞ്ചായത്ത്‌ കമ്മിറ്റികളാണ്‌ നിലാപാടറിയിച്ചത്‌.
ജനറല്‍ സെക്രട്ടറി എല്‍ ഗണേഷിന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. ഗണേഷിനെ പ്രവര്‍ത്തകര്‍ വാതിലടച്ച്‌ തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *