മഹാരാഷ്ട്ര : കോണ്‍ഗ്രസ് 51 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. 51 സ്ഥാനാര്‍ത്ഥികളുടെ പേര് ഉള്‍പ്പെട്ട ആദ്യത്തെ പട്ടികയാണ് പാര്‍ട്ടി ഞായറാഴ്ച പുറത്തിറക്കിയിട്ടുള്ളത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ ഭികാര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക. കോണ്‍ഗ്രസ് പാര്‍ട്ടി തലവന്‍ വിജയ് ബാലാസാഹേബ് സംഘാമ്നറില്‍ നിന്നും മത്സരിക്കും.

മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റ മകന്‍ അമിതിനെ ലാത്തൂര്‍ സിറ്റി സീറ്റില്‍ നിന്ന് മത്സരിക്കും. മുന്‍ ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ മകള്‍ പ്രണിതി സോലാപ്പൂര്‍ സിറ്റി സെന്‍ട്രല്‍ സീറ്റില്‍ നിന്നും ജനവിധി തേടും.

മുതിര്‍ന്ന നേതാവ് നിതിന്‍ റൌട്ട് നാഗ് പൂര്‍ നോര്‍ത്തില്‍ നിന്നും മത്സരിക്കും. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മറ്റിയാണ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ അന്തിമ തീരുമാനമെടുത്തത്. ഒക്ടോബര്‍ 21നാണ് ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്. ഒക്ടോബര്‍ 24നാണ് തിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *