നിരാഹാര സമരം അവസാനിപ്പിച്ചു; മൂന്നു ദിവസത്തിനുള്ളിൽ ഒഴിയാമെന്നു മരടിലെ ഫ്ലാറ്റുടമകൾ

കൊച്ചി:  ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കാമെന്നു കലക്ടർ നൽകിയ ഉറപ്പിൽ മൂന്നു ദിവസത്തിനുള്ളില്‍ ഒഴിയാമെന്നു മരടിലെ ഫ്ലാറ്റുടമകൾ. ഫ്ലാറ്റ് ഉടമകള്‍ രാവിലെ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു. താത്കാലിക നഷ്ടപരിഹാരം ഒഴിയുന്നതിനു മുമ്പു തന്നെ ലഭിക്കണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. ഫ്ലാറ്റ് ഒഴിയുന്നവര്‍ക്കു താല്‍ക്കാലിക പുനരധിവാസത്തിനു സ്ഥലങ്ങൾ കണ്ടെത്തി. 521 ഫ്ലാറ്റുകളുടെ പട്ടിക ഉടമകള്‍ക്കു കൈമാറി.

സൗകര്യമനുസരിച്ചു ഫ്ലാറ്റുടമകള്‍ക്കു താമസസ്ഥലങ്ങൾ തിരഞ്ഞെടുക്കാം. കാക്കനാട് ഇടച്ചിറ സ്കൈലൈന്‍ അപാര്‍ട്മെന്‍റില്‍ 300 ഫ്ലാറ്റുകള്‍ തയാറാക്കിയിട്ടുണ്ട്. വാടകയ്ക്കു താമസിക്കുന്നവരടക്കം നാലു ഫ്ലാറ്റിലുമായുള്ളത് 198 കുടുംബങ്ങളാണ്. പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ച ഫ്ലാറ്റുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. ഉടമകളുടെ പക്കലുള്ള വീട്ടുപകരണങ്ങളുടെയടക്കം വിശദാംശങ്ങളും സർക്കാർ ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ട്.

റ്റുകളിലെ വൈദ്യുതി കണക്ഷനുകൾ പുനഃസ്ഥാപിച്ചു. ഒഴിയുന്നവര്‍ക്കു താമസിക്കാന്‍ കണ്ടെത്തിയിട്ടുള്ള ഫ്ലാറ്റുകളുടെയും വീടുകളുടെയും വാടക ആരു നൽകുമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ഫ്ലാറ്റ് ഉടമകളെയും താമസക്കാരെയും വ്യക്തിപരമായി കാണുമെന്ന് സബ് കലക്ടർ പറഞ്ഞു. ഒഴിപ്പിക്കൽ നടപടിക്കൊപ്പം തന്നെ ഫ്ലാറ്റ് പൊളിക്കാനുള്ള മുന്നൊരുക്കങ്ങളും സർക്കാർ ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *