മഞ്ചേശ്വരത്ത് എം.സി. കമറുദീൻ യുഡിഎഫ് സ്ഥാനാർഥി

കാസർകോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ എം.സി. കമറുദീൻ യുഡിഎഫ് സ്ഥാനാർഥിയാകും. മുസ്‍ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റാണ് കമറുദീൻ. മഞ്ചേശ്വരത്ത് യുഡിഎഫ് വിജയം ഉറപ്പാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിക്കാണ് തിരഞ്ഞെടുപ്പിന്റെ ചുമതല.

കാസർകോട് ജില്ലയിലെയും മഞ്ചേശ്വരം മണ്ഡലത്തിലെും ലീഗ് നേതാക്കളുമായും മറ്റു നേതാക്കളുമായും ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി തങ്ങൾ എന്നിവർ പറഞ്ഞു. ഒക്ടോബർ ഒന്നിന് മഞ്ചേശ്വരത്ത് യുഡിഎഫ് കൺവെൻഷൻ നടത്തും. അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയിൽ സ്വാഭാവികമെന്ന് എം.സി. കമറുദീൻ പറഞ്ഞു. പാണക്കാട് തങ്ങൾ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ മറ്റെല്ലാം അപ്രസക്തമാണെന്നും കമറുദീൻ പ്രതികരിച്ചു.

സി.എച്ച്. കുഞ്ഞമ്പുവാണ് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയാകുന്നത്. കുഞ്ഞമ്പുവിന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കെ.സുരേന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, രവീശതന്ത്രി കുണ്ടാർ എന്നിവരെ ബിജെപി സ്ഥാനാർഥിയായി പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *