എ.പി.എം.മുഹമ്മദ് ഹനീഷിനെ മാറ്റി

തിരുവനന്തപുരം: കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്ന് എ.പി.എം.മുഹമ്മദ് ഹനീഷിനെ മാറ്റി. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിയായാണു മാറ്റം. നികുതി (എക്സൈസ്) വകുപ്പ് സെക്രട്ടറി, ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ കൂടി നല്‍കി. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച അല്‍കേഷ് കുമാര്‍ ശര്‍മയാണ് കൊച്ചി മെട്രോയുടെ പുതിയ മാനേജിങ് ഡയറക്ടര്‍. സ്മാര്‍ട്ട് സിറ്റി കൊച്ചി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍, വ്യവസായ (കൊച്ചി-ബെംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ ചുമതല കൂടി ഇദ്ദേഹം വഹിക്കും.

ദേവികുളം സബ് കലക്ടര്‍ വി.ആര്‍.രേണുരാജിനെ സ്ഥലം മാറ്റി. പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണു മാറ്റം. ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജിനെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഡോ. പി.സുരേഷ് ബാബുവിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്‍റ് സെക്രട്ടറിയാക്കി. അവധി കഴിഞ്ഞു തിരികെ പ്രവേശിച്ച നവജോത് ഖോസയെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായി നിയമിക്കും.

Leave a Reply

Your email address will not be published. Required fields are marked *