ഡ്രൈവറില്ലാത്ത കാറുകളെ ഇന്ത്യയിൽ അനുവദിക്കില്ലെന്നു നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഡ്രൈവറില്ലാത്ത കാറുകളെ ഇന്ത്യയിൽ അനുവദിക്കില്ലെന്നു കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇത്തരം കാറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചാൽ ലക്ഷക്കണക്കിനു ജനങ്ങൾക്കു തൊഴിൽ നഷ്ടമാകുമെന്നും ഗഡ്കരി പറഞ്ഞു. ഡ്രൈവറില്ലാ കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കണമെന്ന ആവശ്യവുമായി പല പ്രമുഖരും തന്നെ സന്ദർശിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി.

സാങ്കേതിക വിദ്യയെ എതിർക്കുന്നതുകൊണ്ടാണോ അങ്ങനെ ചെയ്യുന്നതെന്നും എന്നോടു പലരും ചോദിച്ചു. എന്നാൽ അങ്ങനെയല്ല. ഒരു കോടി പേരുടെ തൊഴിൽ നഷ്ടമാക്കാൻ‌ താൽപര്യമില്ല. ഈ സ്ഥാനത്തു ഞാനുള്ളിടത്തോളം ഡ്രൈവറില്ലാ കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ലെന്നാണു സമീപിച്ചവരോടു പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഖാദി, ഗ്രാമീണ വ്യവസായ കമ്മിഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. തൊഴിലാളികൾക്കുള്ള ലെതർ ടൂൾ കിറ്റുകളും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *