ഫ്ലാറ്റുടമകൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ചതിന്റെ പേരിൽ സുപ്രീം കോടതി പൊളിച്ചു കളയാൻ ഉത്തരവിട്ട ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിക്കുന്നതിനെതിരെ ഫ്ലാറ്റുടമകൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി.

താമസക്കാരെ ഒഴിപ്പിക്കുന്നതിന് നഗരസഭ നോട്ടീസ് നൽകിയത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഫ്ലാറ്റുടമകൾ ഹൈക്കോടതിയിലെത്തിയത്. നിയമപരമായി ഹർജി നിലനിൽക്കുന്നതല്ല എന്നു വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഹർജി തള്ളിയത്.നിയമം ലംഘിക്കുന്നവർക്കുള്ള താക്കീതാണ് ഫ്ലാറ്റുകൾ പൊളിച്ചു കളയുന്നതിനുള്ള സുപ്രീം കോടതി വിധി. ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് നിയമ നടപടികൾ സ്വീകരിക്കാം. ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ സമർപ്പിക്കേണ്ടത് സുപ്രീം കോടതിയിൽ തന്നെയാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *