ലോക രാജ്യങ്ങളുടെ എതിര്‍പ്പ്: ജയ്ഷെ മുഹമ്മദ് പേര് മാറ്റി

ലാഹോര്‍∙ പാക്കിസ്ഥാന്‍റെ ഭീകരപ്രവര്‍ത്തന നിലപാടുകള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ എതിര്‍പ്പുമായി രംഗത്ത് വന്നതിനു തൊട്ടുപിന്നാലെ  പാക്ക് ഭീകര സംഘടന ജയ്ഷെ മുഹമ്മദ് പേര് മാറ്റി.  മജിലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്മീർ എന്ന പേരിലാകും ഇനിമുതൽ സംഘടന അറിയപ്പെടുക. രഹസ്യാന്വേഷണ ഏജൻസിയാണ് പേരുമാറ്റം കണ്ടെത്തിയത്.

ജയ്ഷെ മുഹമ്മദ് തലവന്‍  മസൂദ് അസറിന്‍റെ ഇളയ സഹോദരൻ മുഫ്തി അബ്ദുൽ റൗഫിനാണ് ഇപ്പോള്‍ സംഘടനയുടെ മേല്‍നോട്ടം. പാക്കിസ്ഥാനിലെ ഭീകരത്താവളങ്ങൾക്കു നേരേ രാജ്യാന്തര സമ്മർദവും  നിരീക്ഷണവും ശക്തമായതോടെ നിരോധനം ഭയന്നാണ് പേരുമാറ്റമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *