ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം അമിതാഭ് ബച്ചന്

ന്യൂഡൽഹി : ബോളിവുഡ് നടൻ അമിതാഭ് ബച്ചന് ഇന്ത്യൻ സിനിമാ മേഖലയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. സിനിമാ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് അവാർഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അഭിയനജീവിതത്തിൽ അമിതാഭ് ബച്ചൻ അര നൂറ്റാണ്ട് തികച്ചത്.

1969ൽ സാഥ് ഹിന്ദുസ്ഥാനിയിൽ വേഷമിട്ടുകൊണ്ടായിരുന്നു ബിഗ് ബിയുടെ സിനിമാ അരങ്ങേറ്റം. 1973ൽ ഇറങ്ങിയ സഞ്ജീർ ആണ് നായകനായി അഭിനയിച്ച ആദ്യ ചിത്രം. ഇന്ത്യൻ സിനിമയുടെ കിരീടംവയ്ക്കാത്ത ചക്രവർത്തിയുടെ അരിയിട്ടുവാഴ്ചയായിരുന്നു അത്. നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ബച്ചനെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. >നടി ജയ ഭാദുരിയാണ് ബച്ചന്റെ ഭാര്യ. 1973ലായിരുന്നു ഇരുവരുടെയും വിവാഹം. മക്കള്‍: ശ്വേത നന്ദ, നടന്‍ അഭിഷേക് ബച്ചന്‍. നടി ഐശ്വര്യ റായിയാണ് മരുമകള്‍.

 

Leave a Reply

Your email address will not be published. Required fields are marked *