തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ടു

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ടു. 172 യാത്രക്കാരുമായി പോയ വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. വിമാനത്തിന് ചെറിയ പ്രശ്നങ്ങളുണ്ടായതൊഴിച്ചാൽ യാത്രക്കാർക്ക് പരിക്കുകളില്ലെന്നും വിമാനം സുരക്ഷിതമായാണ് ലാൻഡ് ചെയ്തതെന്നും അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച നടന്ന സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് എയർ ഇന്ത്യ സുരക്ഷ വിഭാഗം അറിയിച്ചു. എയർ ഇന്ത്യയുടെ ‌ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി അവിടുന്ന് കൊച്ചിയിലേക്ക് പോകുന്ന എ 1467 എന്ന വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. എയർക്രാഫ്റ്റിന് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതിവേഗം വിമാനം പരിശോധനയ്ക്കായി താഴെയിറക്കുകയായിരുന്നു. ഈ പ്രശ്നം മൂലം തിരിച്ച് പോകേണ്ട വിമാനം നാല് മണിക്കൂർ വൈകുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *