മലപ്പുറത്ത് ഒഴുക്കിൽ 3 പേർ മരിച്ചു

മലപ്പുറം : കാളികാവ് കല്ലാമൂല ചീങ്കക്കല്ല് പുഴയിൽ വെള്ളമുയർന്നതിനെ തുടർന്നുണ്ടായ ഒഴുക്കിൽപെട്ട് മൂന്നുപേർ മരിച്ചു. ഒഴുക്കിൽപ്പെട്ട് കാണാതായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കിട്ടി. വേങ്ങര പറമ്പിൽപടി യൂസഫ് (25), സഹോദര ഭാര്യ ജുബൈദിയ (28) എന്നിവരാണു മരിച്ച ബാക്കി രണ്ടു പേർ. 2 പേര്‍ ആശുപത്രിയിലാണ്. കിഴക്കൻ മലനിരകളിൽനിന്നുള്ള മലവെള്ളപ്പാച്ചിലാണ് പുഴയിൽ വെള്ളമുയരാൻ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *