പിഴത്തുക കുറയ്ക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: കേന്ദ്ര മോട്ടര്‍ വാഹന നിയമപ്രകാരം ഉയര്‍ത്തിയ പിഴത്തുകയില്‍, സംസ്ഥാനത്തിനു നിയമപരമായി കുറയ്ക്കാന്‍ കഴിയുന്ന പിഴ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ഏതൊക്കെ തരത്തിലുള്ള പിഴയാണ് കുറയ്ക്കാന്‍ കഴിയുകയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ പിഴകളില്‍ കേന്ദ്രം നിശ്ചയിച്ച പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാനത്തിനു കഴിയില്ലെന്നാണ് ലഭിച്ച നിയമോപദേശം. പിഴ കുറയ്ക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല. പിഴ കുറയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം അയച്ച കത്തിന് ഇതുവരെ മറുപടിയും ലഭിച്ചിട്ടില്ല. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമം കര്‍ശനമാക്കണമെന്നാണ് കേന്ദ്രത്തിന്റെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *