കർണാടകയിൽ കർണാടകയിൽ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ്

ബെംഗളൂരു: കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക്  ഒക്ടോബർ 21 ന് ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസിനും ജെഡിഎസിനും ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. കഴിഞ്ഞ ജൂലൈയിലാണ് സ്പീക്കർ കെ.ആർ. രമേഷ് കർണാടകയിലെ 17 വിമത എംഎൽഎമാരെ അയോഗ്യരാക്കിയത്. ഇതോടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകാത്ത കോൺഗ്രസ്–ജെഡിഎസ് സഖ്യസർക്കാരിനു പകരം കർണാടകയിൽ ബിജെപി അധാകാരത്തിലെത്തി. എച്ച്.ഡി. കുമാരസ്വാമി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് അയോഗ്യരാക്കപ്പെട്ട 15 എംഎൽഎമാരുടെ മണ്ഡലത്തിലേക്കാണ് ഒക്ടോബർ 21 ന് ഉപതിരഞ്ഞെടുപ്പു നടക്കുക.

പതിനേഴിൽ പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മാത്രമാണ് ഉപതിരഞ്ഞെടുപ്പ്. മാസ്കി, ആർആർ നഗർ എന്നീ രണ്ടു മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പു വൈകുമെന്നാണ് അറിയിപ്പ്. ഇരു മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പു സംബന്ധിച്ച കേസുകൾ കർണാടക ഹൈക്കോടതിയിൽ നിലനിൽക്കുന്നതാണ് ഇവിടെ തിരഞ്ഞെടുപ്പ് വൈകാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *