പാലാ ഉപതിരഞ്ഞെടുപ്പ്: എക്‌സിറ്റ്‌പോളും അഭിപ്രായ സർവേയും നിരോധിച്ചു

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 23ന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ എക്‌സിറ്റ്‌പോൾ നടത്തുന്നതും എക്‌സിറ്റ്‌പോൾ ഫലങ്ങൾ അച്ചടി, ഇലക്‌ട്രോണിക്, മറ്റേതെങ്കിലും ഉപാധികളിലൂടെ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചു.

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സർവേയും തിരഞ്ഞെടുപ്പ് സർവേ ഉൾപ്പെടെ തിരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്‌ട്രോണിക് മാധ്യമങ്ങളിൽ 21 വൈകുന്നേരം ആറ് മുതൽ 23 വൈകുന്നേരം ആറ് വരെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *