മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽനിന്നു കെ.സുരേന്ദ്രൻ പിൻമാറി
കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽനിന്നു ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പിൻമാറി. കേസ് പിൻവലിക്കുന്നതിനായി കോടതിയിൽ അപേക്ഷ നൽകുമെന്ന് സുരേന്ദ്രൻ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട സാക്ഷികൾ ഹാജരാവുന്നതിന് സി.പി.എമ്മും മുസ്ലീം ലീഗും ഒത്തുകളിച്ചെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേസ് വിജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണു പിൻവലിച്ചത്. സാക്ഷികളെ സിപിഎമ്മും മുസ്ലിം ലീഗും ചേർന്ന് ഇല്ലാതാക്കി. 67 സാക്ഷികളുണ്ടെങ്കിൽ മാത്രമേ കേസ് ജയിക്കാനാകൂ. ഉപതിരഞ്ഞെടുപ്പ് നടത്തി ജനപ്രതിനിധിയെ കണ്ടെത്തണമെന്നാണു ജനങ്ങളുടെ ആഗ്രഹം. അതിനായാണ് കേസ് പിൻവലിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. കേസ് പിൻവലിച്ചതോടെ മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിനുള്ള സാദ്ധ്യതയേറി.