പുല്‍വാമ ഭീകരാക്രമണം: ഉപയോഗിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രണത്തിനുപയോഗിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. കാശ്മീര്‍ സ്വദേശി സജാദ് ഭട്ടിന്റേതാണ് ഭീകരാക്രണത്തിന് ഉപയോഗിച്ച് മാരുതി എക്കോ വാനെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.ആക്രമണത്തിന് പത്തുദിവസം മുന്‍പ് ഫെബ്രുവരി നാലിനാണ് സജാദ് വാഹനം വാങ്ങിയത്. ഇയാള്‍ അടുത്തിടെ ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദില്‍ ചേര്‍ന്നതായി എന്‍.ഐ.എ വ്യക്തമാക്കി.
ഫോറന്‍സിക് വിദഗ്ദ്ധരുടെയും ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധരുടെയും സംഘത്തെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് സ്‌പോടനത്തിന് ഉപയോഗിച്ചത് മാരുതി എക്കോ വാനാണെന്ന് എന്‍.ഐ.എ കണ്ടെത്തിയത്. ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ഹെവന്‍ലി കോളനി നിവാസി 2011ല്‍ വാങ്ങിയതാണിത്. ഏഴുതവണ കൈമാറ്റം ചെയ്യപ്പെട്ട കാര്‍ ഫെബ്രുവരി 4നാണ് സജാദ് വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *