രാമക്ഷേത്ര പ്രശ്നം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കണമെന്ന് യോഗി
ലക്നോ: രാമക്ഷേത്ര പ്രശ്നം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയെ സംബന്ധിച്ച് എല്ലാവർക്കും അറിയാം. കോടതി ജനങ്ങളുടെ വികാരത്തെ ബഹുമാനിക്കണമെന്ന് താൻ പല തവണ പറഞ്ഞിട്ടുണ്ടെന്നും. അയോധ്യ രാമന്റെ ജന്മഭൂമിയാണെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ അയോധ്യയെ സംബന്ധിച്ച തർക്കം അവസാനിച്ചെ മതിയാകു. ഈ ഭൂമിയെ സംബന്ധിച്ച തീരുമാനം ആയതാണ്. അതിനാൽ പ്രശ്നപരിഹാരത്തിന് 24 മണിക്കൂർ എടുക്കരുതെന്നും യോഗി കൂടിച്ചേർത്തു.